Thursday, April 25, 2024
spot_img

മാസ് ഡയലോഗുമായി മോഹൻലാൽ: ഷാജി കൈലാസ് ചിത്രം ”എലോൺ” ടീസർ പുറത്ത്

മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഷാജി കൈലാസും(Shaji Kailas) മോഹൻലാലും(Mohanlal) വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. 12 വർഷത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്നത്. എന്ന പ്രത്യകത ചിത്രത്തിനുണ്ട്. എലോൺ(Alone) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒത്തു ചേരുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഡയലോ​ഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിലെ മോഹൻലാലിൻറെ മാസ് ഡയലോ​ഗ് ഉൾപ്പെടുക്കിക്കൊണ്ടാണ് വിഡിയോ. “യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണ്” എന്നാണ് കണ്ണാടിയിൽ നോക്കി നിന്ന് മോഹൻലാൽ പറയുന്നത്. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. അതിനിടെ കൂടുതൽ ആരാധകരുടേയും മനം കവരുന്നത് വിഡിയോയിലെ ബിജിഎം ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത്. ആരാധകർ ആഘോഷണമാക്കുകയാണ് വിഡിയോ.

2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും. അതേസമയം ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 30-ാമത്തെ ചിത്രമെന്ന മറ്റൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2000ത്തിൽ പുറത്തിറങ്ങിയ നരസിംഹമാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രം. ഈ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്.

Related Articles

Latest Articles