Saturday, January 10, 2026

അരുണാചൽ പ്രദേശിൽ ട്രക്ക് നദിയിലേക്കു മറിഞ്ഞു മലയാളിയടക്കം നാല് സൈനികര്‍ മരിച്ചു

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക ട്രക്ക് മറിഞ്ഞു മലയാളിയടക്കം 4 സൈനികർ മരിച്ചു. കരിയാങ്കോട് എളവത്തൊടിയിൽ മണികണ്ഠന്റെയും സുജാതയുടെയും മകൻ പവിത്രൻ (23) ആണു മരിച്ച മലയാളി.
ഞായറാഴ്ച രാത്രി ഇവർ സഞ്ചരിച്ച ട്രക്ക് മലയോര പാതയിൽനിന്ന് 1500ലേറെ അടി താഴ്ചയിൽ നദിയിലേക്കു മറിഞ്ഞെന്നാണു സൈനിക വൃത്തങ്ങൾ ബന്ധുക്കളെ അറിയിച്ചത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

4 വർഷം മുൻപു സൈന്യത്തിൽ ചേർന്ന പവിത്രൻ എട്ടാം എൻജിനീയറിങ് റെജിമെന്റിലാണു ജോലി ചെയുന്നത്. നാട്ടിലേക്കു ഫോൺ ചെയ്യാൻ സഹപ്രവർത്തകർക്കൊപ്പം ട്രക്കിൽ പോകുമ്പോഴാണ് അപകടം.
3 മാസം മുൻപു നാട്ടിൽ വന്നുപോയ പവിത്രൻ ഫെബ്രുവരിയിൽ അവധിയിൽ വരാനുള്ള തയാറെടുപ്പിലായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം വിമാന മാർഗം ഇന്നു നാട്ടിലെത്തിക്കും.

Related Articles

Latest Articles