Tuesday, December 16, 2025

വടക്കൻ സിക്കിമിൽ സൈനികട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ്
16 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

സെമ: നോർത്ത് സിക്കിമിലെ സെമയിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 16 സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്തനെയുള്ള ഒരു വളവ് കടക്കുന്നതിനിടെ വാഹനം തെന്നിമാറിയാണ് അപകടം സംഭവിച്ചത്.

വടക്കൻ സിക്കിമിൽ ചേതനിൽ നിന്ന് താങ്ങുവിലേക്ക് പോകുകയായിരുന്ന മൂന്ന് വാഹനവ്യൂഹത്തിന്റെ ഭാഗമായ ട്രക്കാണ് അപകടത്തിൽ പെട്ടത്. 20 സൈനികരാണ് ട്രാക്കിലുണ്ടായിരുന്നതെന്ന് ചുങ്താങ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അരുൺ തട്ടാൽ അറിയിച്ചു.16 മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാംഗ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും, ​​പിന്നീട് സൈന്യത്തിന് കൈമാറും. .

Related Articles

Latest Articles