Thursday, May 2, 2024
spot_img

‘ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണം’;അയ്യപ്പ മഹാസത്ര വേദിയിൽ അഡ്വ: ജി രാമൻ നായർ

റാന്നി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: ജി രാമൻ നായർ. അയ്യപ്പ മഹാ സത്രം ആത്യാത്മിക കാര്യങ്ങളിൽ മാത്രമല്ല ഭൗതിക കാര്യങ്ങളിൽ കൂടി ശ്രദ്ധ ഏറ്റെടുക്കണം. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രം എന്ന ആവശ്യം ഒരു പോരാട്ടമായി മാറേണ്ടതാണ്. പെരിയാർ ടൈഗർ റിസേർവിൽ ഉൾപ്പെട്ട ശബരിമല കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ആ പ്രദേശത്ത് തടിച്ചു കൂടുന്ന കോടിക്കണക്കിനു തീർത്ഥാടകർക്കും സൗകര്യമൊരുക്കി കൊടുക്കാൻ കേന്ദ്ര സർക്കാരിനും ബാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കേരള സർക്കാരിന് കഴിയില്ല. അതിനുള്ള സ്ഥിതി സർക്കാരിനില്ല. ആവശ്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

ഒട്ടേറെ ആളുകളുടെ ത്യാഗ നിർഭരമായ പ്രവത്തനങ്ങൾ തിരുവാഭരണ പാത വീണ്ടെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. അവർക്ക് നന്ദി അറിയിക്കുന്നു. നിരവധി ഹൈന്ദവ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലമാണ് മദ്ധ്യതിരുവിതാം കൂർ. അയ്യപ്പൻറെ ധർമം വിളംബരം ചെയ്യുന്ന ഏറ്റവും വലിയ സമ്മേളനമാണ് അയ്യപ്പ മഹാസത്രം. സത്രം ആത്യാത്മിക കാര്യങ്ങളിൽ മാത്രമല്ല ഭൗതിക കാര്യങ്ങളിൽ കൂടി ശ്രദ്ധ ഏറ്റെടുക്കണം. പെരിയാർ ടൈഗർ റിസേർവിൽ ഉൾപ്പെട്ട ശബരിമല കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റണം. തീർത്ഥാടകർക്ക് സൗകര്യമൊരുക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണം. തിരുവാഭരണ പാത പോരാട്ടവും, യുവതീ പ്രവേശന വിരുദ്ധ പോരാട്ടവും സർക്കാരിന്റെ വരെ എതിർപ്പുകളെ അവഗണിച്ച് അയ്യപ്പ ഭക്തർ നടത്തിയതാണ്. ഇനി അടിസ്ഥാന സൗകര്യ വികസനത്തിനായി പോരാട്ടം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവാഭരണ പാത വീണ്ടെടുക്കുന്ന പോരാട്ടം വിജയമാണെന്നും, എന്നാൽ പാതയിൽ 20 % കയ്യേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും അഡ്വ കെ ഹരിദാസ്. ഒഴിപ്പിച്ചവർ വീണ്ടും കയ്യേറുന്ന സംഭവങ്ങളുമുണ്ട്. അത്തരം ആൾക്കാർ ശ്രമത്തിൽ നിന്ന് പിന്മാറണം. അയ്യപ്പൻറെ പാത ഇനി ആർക്കും വിട്ടുകൊടുക്കാനാകില്ലെന്നും തിരുവാഭരണ പാതയും ശബരിമലയും എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സ്വാമി പവനപുത്ര ദാസ്, വി കെ രാജഗോപാൽ, ജി രതീഷ്, രഘു ഇടക്കുളം, മനോജ് കോഴഞ്ചേരി, രമാ ദേവി ഗോവിന്ദ വാര്യർ തുടങ്ങിയവർ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Latest Articles