Sunday, May 5, 2024
spot_img

ആത്മഹത്യാ പ്രേരണ: റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിലെടുത്തിരിക്കുന്നത്.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ണബിന്റെ പരാതി.

Related Articles

Latest Articles