Saturday, April 27, 2024
spot_img

വീട്ടു ജോലിക്കാരിയിൽ കുഞ്ഞെന്ന് തുറന്ന് സമ്മതിച്ച് അർണോള്‍ഡ് ഷ്വാര്‍സനെഗർ: പിന്നാലെ മരിയ ഷിവറുമായി ഡിവോഴ്സ്

ഹോളിവൂഡ് സൂപ്പർ താരം അർണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. ഇരുവരും കഴിഞ്ഞ 2011 മുതൽ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. തുടർന്ന് വിവാഹമോചനത്തിന് ഫയൽ ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി നടപടി. ഇതോടെ 35 വർഷത്തെ വിവാഹബന്ധമാണ് അവസാനിച്ചത്.

അര്‍ണോള്‍ഡും മരിയയും വിവാഹിതരായത് 1986 ലായിരുന്നു. ഇവരുടെ വീട്ടു ജോലിക്കാരിയിൽ തനിക്ക് കുട്ടിയുണ്ടായി എന്ന് അർണോൾഡ് തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് മരിയ ഡിവോഴ്സിന് ഫയൽ ചെയ്തത്.

എന്നാൽ കോടതിയിലോ പൊതുവേദിയിലോ പരസ്പരം ആരോപണങ്ങൾ നടത്താതെയാണ് ഇവരുടെ വേർപിരിയൽ. നാലു മക്കളും ഇപ്പോൾ മുതിർന്നതിനാൽ കുട്ടികളുടെ സംരക്ഷണ ചുമതല സംബന്ധിച്ച് കരാർ ഇല്ല. ഫിനാൻഷ്യൽ സെറ്റിൽമെന്റ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ബോഡി ബിൽഡിങ്ങിൽ പ്രശസ്തി നേടിയതിനു പിന്നാലെയാണ് അർണോൾഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ടെർമിനേറ്റർ വലിയ വിജയമായിരുന്നു. അതിനു പിന്നാലെയാണ് കാലിഫോർണിയ ​ഗവർണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ജീവനക്കാരിയെ ​ഗർഭിണിയാക്കിയെന്ന് അർണോൾഡ് തുറന്നു സമ്മതിച്ചത്. കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിവരാണ് മക്കൾ. മാധ്യമപ്രവർത്തകയാണ് മരിയ ഷിവര്‍.

Related Articles

Latest Articles