Thursday, April 18, 2024
spot_img

സംഘടനാ രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ അവരെന്നെ കൊല്ലും ! പിടിയിലായവൻ കരഞ്ഞ് പറയുന്നു

ക്യാമറയ്ക്കും മൈക്കിനും മുന്നില്‍ വീരവാദം മുഴക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പുലികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വാലു ചുരുട്ടി എലികളാകും.

ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതിയായി ലക്‌നൗ ജയിലിലുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റൗഫ് ഷെറീഫ് യു പി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കരഞ്ഞു വിളിച്ചു. സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെ കൊല്ലുമെന്നു വരെ റൗഫ് കേണു പറഞ്ഞു. വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ റൗഫ് സംഘടനാ രഹസ്യങ്ങള്‍ മണി മണി പോലെ വാരി വിതറി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് റൈസര്‍ ആയിരുന്നു ടിയാന്‍.

ചാരിറ്റബിള്‍ സംഘടനയായ റിഹാബ് ഇന്റര്‍നാഷണലിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സംഭാവനകള്‍ സമാഹരിച്ച് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.

ഗ്രീന്‍ വാലി എന്ന വിദ്യാഭ്യാസ പ്രസ്ഥാനം മുസ്ലിം കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനമാണ്.

അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ സംഘടനകളെ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ചെയ്യുന്നത്.

തേജസില്‍ മാത്രമല്ല മറ്റു മാധ്യമ സ്ഥാപനങ്ങളിലും പി എഫ് ഐ ക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സായുധ ചാവേര്‍ വിഭാഗം ഹിറ്റ് സ്‌ക്വാഡ് എന്നാണ് സംഘടനയില്‍ അറിയപ്പെടുന്നത്.

പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജറായ കെ.പി.കമലാണ് ഹിറ്റ് സ്‌ക്വാഡുകളെ ഏകോപിപ്പിച്ച് ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്നത്.

പി എഫ് ഐ യുടെ സോഷ്യല്‍ മീഡിയ സെല്ലിലൂടെ ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതും വര്‍ഗീയ വൈരം ഉളവാക്കുന്നതുമായ പ്രചരണം നിരന്തരം നടത്തുന്നുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.

ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീനും വടകര സ്വദേശി ഫിറോസ് ഖാനും നല്‍കിയ മൊഴികളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പ്രവര്‍ത്തനത്തെ കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണായകമായത്. സി എ എ വിരുദ്ധ സമരത്തിന്റെ മറവില്‍ അരങ്ങേറിയ മിന്നല്‍ കലാപങ്ങള്‍ക്കു മുന്നില്‍ പകച്ചു പോയ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ബദറുദ്ദീന്റെയും ഫിറോസ് ഖാന്റെയും മൊഴികള്‍ വെളിച്ചം വീശി.

അന്‍ഷാദ് ബദറുദ്ദീന്റെ മൊഴിയിലെ പ്രധാന വെളിപ്പെടുത്തലുകള്‍:

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകളെ താനും ഫിറോസ് ഖാനും ചേര്‍ന്നു പരിശീലിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ളവരാണ് ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍. കത്തി, വാള്‍, കൈത്തോക്ക് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് കൊല നടത്താന്‍ എവിടെ അടിക്കണമെന്നതിനും പരിശീലനമുണ്ട്. പെട്രോള്‍ ബോംബുകളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കാനും പ്രയോഗിക്കാനുമുള്ള പ്രത്യേക പരിശീലനവും നല്‍കാറുണ്ട്.

സി എ എ വിരുദ്ധ സമരവും ബാബ്‌റി മസ്ജിദ് വിധിക്കെതിരായ നിലപാടും കാരണം പോപ്പുലര്‍ ഫ്രണ്ട് മുസ് ലിം യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ പോപ്പുലറായി. ഇതോടെ പിഎഫ് ഐ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനം സജീവമാക്കി.

സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും തനിക്കറിയാം. പോപ്പുലര്‍ ഫ്രണ്ടിന്റെ താത്വിക ബുദ്ധിജീവിയാണ് കാപ്പന്‍. ബാബ്‌റി മസ്ജിദ് കോടതി വിധിക്കു ശേഷം ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ലക്ഷ്യമിടാന്‍ കാപ്പന്‍ നിര്‍ദേശം നല്‍കി. റൗഫ് ഷെറീഫാണ് പി എഫ് ഐ ക്കു വേണ്ടി ഫണ്ട് സമാഹരിച്ചിരുന്നത്. ഫിറോസും താനും ചേര്‍ന്ന് യുപി, ബിഹാര്‍, ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഹിറ്റ് സ്‌ക്വാഡ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്.

ഫിറോസ് ഖാന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍:

അല്‍ഷാദ് ബദറുദ്ദീനും താനും ചേര്‍ന്ന് മുസ്ലിം യുവാക്കള്‍ക്ക് ആയുധ പരിശീലനവും വാഹനങ്ങള്‍ കത്തിക്കാനുള്ള പരിശീലനവും നല്‍കാറുണ്ട്. കലാപമുണ്ടായാല്‍ പരമാവധി ആള്‍ക്കാരെ കൊല്ലാനും പരിശീലനവുമുണ്ട്.

ഡല്‍ഹി പി എഫ് ഐ ഓഫിസിലെ മാനേജര്‍ കെ.പി.കമാലാണ് ഞങ്ങളുടെ ചെലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത്. സിദ്ദിഖ് കാപ്പനും റൗഫ് ഷെറീഫും ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശന ക്ലാസെടുക്കാറുണ്ടായിരുന്നു.

Related Articles

Latest Articles