Thursday, May 2, 2024
spot_img

താലിബാനെ അനുകരിച്ച് പ്രവൃത്തിക്കുന്നു! ഈരാറ്റുപേട്ടയില്‍ കാശ്മീര്‍ മോഡല്‍ മുദ്രാവാക്യമുയര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍; പോലീസുമായി ഏറ്റുമുട്ടിയത് മൂന്ന് തവണ, നൂറോളം പേർ അറസ്റ്റിൽ

പാല: ഈരാറ്റുപേട്ടയിൽ കാശ്മീർ മോഡൽ മുദ്രാവാക്യമുയർത്തി പോപ്പുലർഫ്രണ്ട്‌ ഭീകരർ. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പോലീസ് രംഗത്തെത്തിയതോടെയാണ് ഇവര്‍ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരും പോലീസും തമ്മില്‍ ഈരാറ്റുപേട്ടയിൽ സംഘർഷത്തിലായി. തുടര്‍ന്ന് മൂന്ന് തവണ പോലീസ് ലാത്തി വീശി. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സബ് ഡിവിഷന് കീഴിലെ എല്ലാ സ്റ്റേഷനില്‍ നിന്നും പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിയിട്ടുണ്ട്.

രാവിലെ ഏഴ് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി ടൗണില്‍ എത്തി വാഹനങ്ങൾ പൂർണമായും തടഞ്ഞിരുന്നു. എല്ലാ വാഹനങ്ങളും തടഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി. രണ്ട് തവണ പോലീസ് ലാത്തി വീശി മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രവര്‍ത്തകനെ പൊലീസ് പിടിച്ച് വാഹനത്തില്‍ കയറ്റിയതോടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ കുത്തിയിരുന്ന നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles