Thursday, January 1, 2026

മോഷണത്തിന് ശേഷം ഉറങ്ങിപ്പോയ കള്ളന് പിന്നീട് സംഭവിച്ചത്

കാഞ്ഞിരപ്പള്ളി: നഗരത്തിലെ പച്ചക്കറികടകളിൽ മോഷണം നടത്തിയശേഷം അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്ത് (36) ആണ് ശനിയാഴ്ച പുലർച്ചെ പോലീസ് വലയിലായത്. പച്ചക്കറികടകളിൽ കയറി പണം മോഷ്ടിച്ചശേഷം ഇയാൾ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങി. പുലർച്ചെ അപരിചിതനായ ഒരാൾ സമീപത്ത് കിടക്കുന്നത് കണ്ട് സംശയം തോന്നി തൊഴിലാളികൾ സമീപത്തെ ചുമട്ടുതൊഴിലാളികളെ വിവരമറിയിച്ചു. ഇവരെത്തി ഇയാളെ പിടിച്ചുവച്ചു വെച്ചശേഷം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles