Thursday, January 8, 2026

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026 ജനുവരി 9) രാവിലെ 11.00 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെ കേരള ഘടകമായ ആർഷ സാഹിത്യ പരിഷത്താണ് ഈ പുരസ്‌കാര അലങ്കരണ സഭ സംഘടിപ്പിക്കുന്നത്.

പുരസ്‌കാര സമർപ്പണത്തിന് ശേഷം ഉച്ചയ്ക്ക് 12.00 മണി മുതൽ കേരള ഹിന്ദി പ്രചാരസഭയിൽ വെച്ച് വിചാരസത്രം നടക്കും. ‘ഭാരതീയ ഭാഷകളുടെ പരസ്പരബന്ധം’ എന്ന വിഷയത്തിലാണ് ചർച്ചയും സംവാദവും സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്ത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ് ഇതിനായി https://bit.ly/42DoHJi എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Related Articles

Latest Articles