Tuesday, September 22, 2026

യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസ്; അർഷാദിന്റെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും; തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

കൊച്ചി: ഇന്ന് കാക്കനാട് കൊലപാതകത്തിൽ പ്രതി അർഷാദിന്റെ കസ്റ്റഡി കാലവധി അവസാനിക്കും. മഞ്ചേശ്വരത്തെ തെളിവെടുപ്പിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായക്കിനാൽ വീണ്ടും കസ്റ്റഡി ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം.

മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയ സമയത്ത് ബാഗിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിരുന്നു. അതിനാൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം മഞ്ചേശ്വരം പൊലീസിന്റെ നേത്യത്വത്തിലാണ് പുരോഗമിക്കുന്നത്.

Related Articles

Latest Articles