Saturday, September 19, 2026

അരും കൊല ; തിരുവനന്തപുരത്ത് ചെറുമകൻ മുത്തച്ഛനെ കുത്തി കൊന്നു :പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു .

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് മുത്തച്ഛനെ ചെറുമകൻ കുത്തി കൊന്നു . ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത് . ചെറുമകൻ സന്ദീപിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് സംഭവം നടന്നത് . സന്ദീപ് ലഹരിക്ക്‌ അടിമ ആണ് എന്നാണ് പോലീസ് പറയുന്നത് കൂടാതെ റൗഡി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് . അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കടമുറിയിൽ ആണ് രാജേന്ദ്രൻ താമസിക്കുന്നത് .ഇടിഞ്ഞാര്‍ ജങ്ഷനിലെ ക്ഷേത്രത്തിൽ പൂജാരിയാണ് ഇദ്ദേഹം .

അവിടെ എത്തി വാക്കുതർക്കത്തിൽ ഏർപ്പെട്ട സന്ദീപ് രാജേന്ദ്രനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു. രാജേന്ദ്രൻ സന്ദീപിന്റെ മുത്തശ്ശിയുടെ രണ്ടാം ഭർത്താവാണ് . ഇവർ നേരത്തെ ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് ആണ് പോലീസ് പറയുന്നത് .

Related Articles

Latest Articles