Wednesday, May 15, 2024
spot_img

ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി നാളെ പുറത്തിറക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. 2019 വര്‍ഷത്തേക്കുള്ള ബിജെപിയുടെ നയവും അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കി. അഴിമതിയില്ലാത്ത സര്‍ക്കാരിനാണ് ബിജെപി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെയാണ് ആവശ്യം.ബിജെപി പ്രചരണത്തിന്‍റെ പ്രധാന പ്രമേയം ഒരിക്കല്‍ക്കൂടി മോദി എന്നതായിരിക്കും എന്നാണ് ജെയ്റ്റ്‍ലി വ്യക്തമാക്കിയത്.

മറ്റൊരു പ്രമേയം കൂടി ബിജെപി അവതരിപ്പിക്കുന്നുണ്ട്. ജോലി ചെയ്യുന്ന സര്‍ക്കാര്‍ എന്നതായിരിക്കും ഇതെന്നും ജെയ്‍റ്റ്‍ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്‍ദാനം മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ്.ഇത് അപ്രായോഗികമാണെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പദ്ധതി തയാറാക്കിയതെന്നും അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Latest Articles