Wednesday, May 15, 2024
spot_img

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു

ദില്ലി : ദില്ലി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ദില്ലി എയിംസില്‍ ചികിത്സയിലുള്ള ജെയ്റ്റ്‌ലി എക്‌സ്ട്രാ കോര്‍പ്പോറിയല്‍ ലൈഫ് സപ്പോര്‍ട്ടിന്റെ (ഇസിഎല്‍എസ്) സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലയോടെയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്.

Related Articles

Latest Articles