Thursday, September 24, 2026

അരുൺ കുമാർ കൊലപാതകം; മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി; കേന്ദ്രമന്ത്രി വി. മുരളീധരൻ അന്തിമോപചാരം അർപ്പിച്ചു.

പാലക്കാട്: സിപിഐഎം ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരിക്കെ അന്തരിച്ച യുവമോർച്ച തരൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അരുൺ കുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. മൃതദേഹം ജില്ലാ അതിർത്തിയിലെത്തിച്ചപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരൻ അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരത്തോടെ സംസ്കാരം നടക്കും.

കഴിഞ്ഞ മാർച്ച് രണ്ടിനാണ്‌ സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകരായ ഏഴംഗ സംഘം അരുൺ കുമാറിനെ ക്രൂരമായി മർദ്ദിച്ചത്. സിപിഎം ശക്തികേന്ദ്രമായ സ്ഥലത്ത് യുവമോർച്ചാ യൂണിറ്റ് സ്ഥാപിച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള കുത്തുകൊണ്ട് അരുണിന്റെ ഹൃദയത്തിന് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ ഇനിയും പിടികൂടാനുണ്ട്.

Related Articles

Latest Articles