തെന്നിന്ത്യൻ താരസുന്ദരിയാണ് കാജൽ അഗർവാൾ. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും. നടിയിപ്പോൾ സിനിമയിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.
മാത്രമല്ല ഗർഭകാലത്തെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും തന്റെ സന്തോഷങ്ങൾ കാജൽ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ ദുബായിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ മനോഹരമായൊരു കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാജലും ഭർത്താവ് ഗൗതം കിച്‌ലുവും. ‘ഇതാണ് ഞങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഫൊട്ടോ ഷെയർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. സന്തോഷത്താൽ ചിരിക്കുന്ന കാജൽ അഗർവാളിനെയാണ് ഫൊട്ടോയിൽ കാണാൻ കഴിയുക. ഗൗതമിന്റെ കയ്യിൽ വളർത്തു നായ മിയയെയും കാണാം. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

