Wednesday, May 15, 2024
spot_img

“പുരോഗമനം ” എന്ന വാക്ക് തന്നെ ഇപ്പോൾ അശ്ലീലം!!

മീ ടൂ ആരോപണത്തിൽ നടൻ വിനായകൻ നൽകിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ വിനായകനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നവരെ വിമർശിച്ചുകൊണ്ട് അരുൺ എന്ന യുവാവിന്റെ കുറിപ്പ് ആണ് വൈറലായിരിക്കുന്നത്.
കുറിപ്പ് നമുക്കൊന്ന് നോക്കാം ..
വിനായകനെ കൺസെന്റ് ചോദിക്കുന്ന വിഷയത്തിൽ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ആളുകളെ കാണുമ്പോൾ അത്ഭുതം തോന്നുന്നു.
ആർക്കും ആരോടും ഇടപെട്ട് കഴിഞ്ഞാലുടനെ കൺസെന്റ് ചോദിക്കാം എന്നൊരു സംസ്കാരം ഇവിടെ ഉണ്ടാകണമെന്നാണ് ഇവർ പറയുന്നത്.
ശരിക്കും ഇവരുടെ കണ്ണിൽ സ്ത്രീ ഒരു ലൈംഗിക ഉപഭോഗ വസ്തു മാത്രമാണോ ?
നോക്കൂ, വേദിയിലിരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി വിനായകൻ പറഞ്ഞത് തനിക്ക് അവരോട് താല്പര്യം തോന്നിയാൽ സെക്സിനു കൺസെന്റ് ചോദിക്കും അപ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ നോ എന്നു പറയണം‌ എന്നാണ്.‌‌
അതാണ് പുരോഗമനം എന്നാണ് വിനായകനെ പിന്തുണയ്ക്കുന്ന സകല പുരോഗമന സിങ്കങ്ങളും പറയുന്നത്.
അതാണോ പുരോഗമനം ?
പെണ്ണുങ്ങളോടാണ് ചോദിക്കാനുള്ളത്… നിങ്ങൾ നിങ്ങളുടെ തൊഴിലിടത്തിലോ അല്ലാതെയുള്ള ഒരു പൊതുവിടത്തിലോ വിനായകനെപ്പോലെ മനോഭാവം ഉള്ള ഒരു വ്യക്തിയാൽ “അയാളുമായി സെക്സിനു താല്പര്യമുണ്ടോ” എന്ന് ചോദിക്കപ്പെടുന്ന അവസ്ഥയെ നിങ്ങൾ എങ്ങനെ നേരിടും..
പുരോഗമന ഇടത് വാണങ്ങൾ പറയുന്ന പോലെ ഒരാളോട് നിങ്ങൾ നോ പറഞ്ഞെന്നിരിക്കട്ടെ.. സമൂഹത്തിൽ ഒരാളല്ലല്ലോ‌. കൺസെന്റ് ചോദിക്കൽ സംസ്കാരം വ്യാപകമാകുമ്പോൾ താല്പര്യം തോന്നുന്ന ഏത് ആണിനും അത് ചോദിക്കാൻ അവകാശമുണ്ടല്ലോ.. നിങ്ങൾ എത്ര പേരോട് നോ പറയും ?
ഈ ഇടത് വാണത്തരത്തെ പിന്തുണയ്ക്കുന്ന എല്ലാവന്റെയും ഭാര്യയുടെയോ പെങ്ങടെയോ അമ്മയുടെയോ അടുത്ത് പത്തുപേർ കൺസെന്റ് ചോദിച്ചാൽ തീരുന്ന പുരോഗമനമേ തൽകാലം ഇവിടുള്ളൂ..
ഇത് പറഞ്ഞപ്പോൾ രണ്ടിടത്ത് നിന്ന് രണ്ടുപേരാൽ എനിക്ക് കിട്ടിയ ഉത്തരമാണ് രസകരം.. “നിങ്ങൾക്ക് നിങ്ങടെ ഭാര്യയേം പെങ്ങളേം ഒന്നും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഈ ചോദ്യമെന്ന് ഒരാൾ.. തനിക്ക് തന്റെ ഭാര്യയേയും അമ്മയേയും ഒക്കെ വിശ്വാസമാണെന്ന് വേറൊരുത്തൻ”
ഇതിൽ പെണ്ണുങ്ങളോടുള്ള വിശ്വാസം എവിടുന്നു വന്നു എന്നറിയില്ല.. വിശ്വസ്തതയുടെ പ്രശ്നമാണോ പ്രൈവസിയുടെയോ അഭിമാനത്തിന്റെയോ പ്രശ്നമാണോ ?
വെറും ഒരു ലൈംഗിക ഉപഭോഗ വസ്തു ആയ് ആണുങ്ങളാൽ സ്ഥിരം ട്രീറ്റ് ചെയ്യപ്പെടുന്നു എന്ന് പരാതി ഉയരുന്ന സമൂഹത്തിൽ ആരോടും കൺസെന്റ് ചോദിക്കാം എന്നത് ഒരു സ്ത്രീയെ എത്രമാത്രം വിലകുറച്ച് കാണുന്നതാണ്.
നിങ്ങൾ ഒരു തൊഴിൽചെയ്യാൻ നിങ്ങളുടെ സ്ഥാപനത്തിൽ ചെല്ലുന്നു.. നിങ്ങളോട് താല്പര്യം തോന്നുന്ന പ്യൂൺ മുതൽ സഹപ്രവർത്തകരും നിങ്ങടെ സീനിയർ ഓഫീസേഴ്സും എന്തിന് വരുന്ന ക്ലയന്റുകൾക്കും വരെ നിങ്ങളോട് സെക്സിന് കൺസെന്റ് ചോദിക്കാൻ അവകാശമുണ്ട് എന്നാണ് ഈ മൂഞ്ചിയ ഇടതുപുരോഗമനം പറയുന്നവന്മാർ മുന്നോട്ട് വയ്ക്കുന്നത്..
അല്ലാതെ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേർ തമ്മിൽ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന കൺസെന്റിനോ അത് ചോദിക്കലിനെയോ അല്ല എന്തായാലും വേദിയിലിരിക്കുന്ന അപരിചിതയായ സ്ത്രീയെ ഉദാഹരിച്ച് വിനായകൻ ഇവിടെ പ്രസ്താവന നടത്തിയിട്ടുള്ളത്.
ഇത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും ആണ് അങ്ങനെ ചോദിക്കുന്നവനെ ഒന്നുകിൽ സ്ത്രീകൾ പഞ്ഞിക്കിടുന്നതോ അല്ലെങ്കിൽ നിയമം ഉപയോഗിച്ച് ആ അസുഖത്തിനു പരിഹാരം കാണുകയോ ചെയ്യുന്ന ഒരു സംസ്കാരം തന്നെയാണ് ഇവിടെ നിലനിൽക്കേണ്ടത്.. അല്ലാതെ ഇടത് ഊളകളുടെ തോന്നുന്നവരോടൊക്കെ കൺസെന്റ് ചോദിക്കൽ സംസ്കാരമോ പോസ്റ്ററടിച്ച് നടക്കുന്ന ഫ്രീസെക്സ് സംസ്കാരമോ അല്ല.

എന്തയാലും ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ട വിഷയമാണ്.

Related Articles

Latest Articles