ഷാരൂഖ് ഖാന്റെ മകന്‍ എന്‍സിബി കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് മുംബൈ തീരത്ത് വെച്ച് പിടികൂടുകയായിരുന്നു. വി ഐ പി പാർട്ടികളിൽ ഉണ്ടാകുന്ന കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടികൂടിയിരിക്കുന്നത്. അതേസമയം മറ്റ് പല പ്രമുഖരുടെ മക്കളുണ്ടോ? എന്നൊക്കെയുള്ള ചോത്യങ്ങൾക്കുള്ള ഉത്തരം ഇതുവരെലഭ്യമല്ല. എന്തായാലും ഇപ്പോൾ 2 സ്ത്രീകൾ ഉൾപ്പടെ 8 പേരെ കസ്റ്റഡിയിൽ എടുത്തെന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.

