Monday, June 17, 2024
spot_img

ആര്യനാട് മദ്ധ്യവയസ്കന്റെ മരണം കൊലപാതകം ; മരണകാരണം തലക്കേറ്റ അടി മൂലമുള്ള ക്ഷതമെന്ന് പോലീസ്

തിരുവനന്തപുരം : ആര്യനാട് മദ്ധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സൗന്ദ്രന്റെ തലയുടെ പിറകിലേറ്റ ശക്തമായ അടി മൂലമുള്ള ക്ഷതമാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മദ്യപിച്ചെത്തിയ സൗന്ദ്രനെ സഹോദരൻ ഗോപു വടിയുപയോഗിച്ച് തലയ്ക്കടിച്ചതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

കുടുംബ സ്വത്ത് ലഭിക്കാത്തതിനാൽ സൗന്ദ്രനും ബന്ധുക്കളും തമ്മിൽ തർക്കം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മദ്യപിച്ചെത്തി സൗന്ദ്രൻ ബന്ധുക്കളുമായി പതിവായി വഴക്കുണ്ടാക്കുമായിരുന്നു. ഇതുപോലെ ഇന്നലെയും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ വഴക്കിനിടെ സഹോദരൻ വടിയുപയോഗിച്ച് സൗന്ദ്രന്റെ തലക്കടിക്കുകയായിരുന്നു. സൗന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി

Related Articles

Latest Articles