Sunday, May 26, 2024
spot_img

ട്രക്കിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം;
ട്രക്കിനടിയിലായ പേരക്കുട്ടിയെ വലിച്ചിഴച്ചത് രണ്ട് കിലോമീറ്ററോളം !!

മഹാബ : ട്രക്കിടിച്ച് മുത്തച്ഛനും ആറു വയസുകാരനായ പേരക്കുട്ടിക്കും ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ മഹാബയിലാണു സംഭവം. ഉദിത് നാരായൺ ചൻസോറിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവർ സ്കൂട്ടറിൽ വീടിനടുത്തുള്ള ചന്തയിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. മുത്തച്ഛൻ ഉദിത് നാരായൺ തൽക്ഷണം തന്നെ മരിച്ചു. പേരക്കുട്ടി സാത്‌വിക്കിനെയും സ്കൂട്ടറിനെയും വലിച്ചിഴച്ചുകൊണ്ട് ട്രക്ക് രണ്ടു കിലോമീറ്ററോളം മുന്നോട്ടു പോയി.

കാൻപുർ – സാഗർ ഹൈവേയിലാണ് അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ
വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിർത്താതെ പോയ ട്രക്ക് പിന്നീട് വഴിയാത്രക്കാർ റോഡിൽ കല്ലും മറ്റും കൂട്ടിയിട്ട് തടഞ്ഞതോടെയാണ് നിർത്തിയത്. പ്രകോപിതരായ നാട്ടുകാർ ഡ്രൈവറെ മർദിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Latest Articles