കൊച്ചി : സന്യസ്ത വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കോതമംഗലം എസ്എച്ച് കോൺവെന്റിലാണ് സംഭവം. കോൺവെന്റിൽ നിന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട് . എസ് എച്ച് കോൺവെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്ന അന്നു അലക്സ്.
കോതമംഗലം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. . മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് നടക്കും

