ഇസ്ലാമാബാദ്: എന്തുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ ആരും ഒന്നും പറയുന്നില്ലെന്ന് ഇമ്രാന്റെ ഉപദേഷ്ടാവ് താഹിർ അഷ്റഫി (Tahir Ashrafi). റാവൽപിണ്ടിയിലെ മർഹബ മസ്ജിദിൽ വിദ്യാർത്ഥി കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അഷ്‌റഫിയുടെ പ്രസ്താവന. ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്നും, ഒരു മതത്തെയും അപമാനിക്കാനോ മറ്റുള്ളവരെ നിന്ദിക്കാനോ അനുവദിക്കാത്ത സമാധാനത്തിന്റെ മതമാണ് ഇസ്ലാം എന്നും, ഒരു മതത്തെയും അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് ലോകത്തിന് അറിയാമെന്നും ഇമ്രാൻ ഖാന്റെ ഉപദേഷ്ടാവ് പറഞ്ഞു.
താഹിർ അഷ്റഫിയുടെ വാക്കുകൾ ഇങ്ങനെ:
“ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ നടന്നിട്ടും ലോകരാജ്യങ്ങൾ ഇക്കാര്യങ്ങളിൽ ഇടപെടുന്നില്ല . പാകിസ്ഥാനിലെ മതസൗഹാർദത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിച്ചു വയ്‌ക്കാൻ ഇടയ്‌ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് കഴിയില്ല. മറ്റെവിടെയെങ്കിലും അവകാശ ലംഘന സംഭവങ്ങൾ ഉണ്ടായാൽ, അന്താരാഷ്‌ട്ര സമൂഹം നിലവിളിക്കും, എന്നാൽ ഇന്ത്യയിലെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നിശബ്ദത പാലിക്കുന്നു എന്നും” താഹിർ അഷ്റഫി ആരോപിച്ചു.
എന്നാൽ ഏറ്റവുമധികം ന്യൂനപക്ഷങ്ങൾ (Minorities In Pakistan) ക്രൂരതകൾ അനുഭവിക്കുന്നത് പാകിസ്ഥാനിലാണ്. ഇതുമറച്ചുവച്ചാണ് ഇന്ത്യയ്ക്കെതിരെ വാദങ്ങളുമായി പാകിസ്ഥാൻ എത്തിയിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളാണ് പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നതെന്നാണ് കണക്കുകൾ. ഹിന്ദു, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ നിന്നുള്ളവരാണ് കൂടുതലും പീഡനത്തിന് ഇരയാകുന്നത്

