Monday, December 29, 2025

ഭൂമി ഏറ്റെടുക്കാന്‍ നിലവില്‍ അനുവാദമില്ല; കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ട്: സില്‍വര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: സില്‍വര്‍ ലൈനിനായി നിലവില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി (Ashwini Vaishnaw) അശ്വിനി വൈഷ്ണവ്. കേരളത്തിലെ എംപിമാർ സിൽവർ ലൈനിനെതിരെ വൈകാരികമായി പ്രതികരിക്കുന്നു. സാങ്കേതിക -സാമ്പത്തിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ അനുമതിയെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ നല്‍കിയ ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്.

നിലവില്‍ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നല്‍കിയതെന്നും അതിനര്‍ഥം പദ്ധതിക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തുക, വിശദമായ ഡി പി ആര്‍ തയാറാക്കുക, സാധ്യതാ പഠനം നടത്തുക, റിപ്പോര്‍ട്ട് തയാറാക്കുക തുടങ്ങിയ കാര്യങ്ങളാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്ക്കെടുക്കും.അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles