Wednesday, May 22, 2024
spot_img

ഹിന്ദു സ്ത്രീകൾക്ക് നേരെ ലൈംഗിക അധിക്ഷേപം; കണ്ണടച്ച് മുംബൈ പോലീസ്; നേരിട്ടിടപെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: ഹിന്ദു സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച ടെലിഗ്രാം ചാനലിനു നേരെ കണ്ണടച്ച് മുംബൈ പോലീസ്. ഇതിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. ടെലിഗ്രാം ചാനലായ ‘ഹിന്ദു രന്ദിയാനിൽ’ ഹിന്ദുക്കളായ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതായാണ് കണ്ടെത്തിയത്. എന്നാലിപ്പോഴിതാ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw).

സ്ത്രീകളെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരിടം ഒരുക്കുകയും സംഘം ചേർന്ന് ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തവർ ഇതോടെ വെട്ടിലായി. അതേസമയം ടെലിഗ്രാം ഉപഭോക്താവായ അൻഷുൽ സക്‌സേന ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട് അധികാരികൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ ഇടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

പ്രസ്തുത ടെലിഗ്രാം ചാനലിനെ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാനൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ വിഷയത്തിൽ മുംബൈ പോലീസ് ഇതുവരെയും എന്തെങ്കിലും നടപടി സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ബ്ലോക്കിലായ വിവരവും സ്‌ക്രീൻഷോട്ട് സഹിതം അൻഷുൽ സക്‌സേന ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.

Related Articles

Latest Articles