Tuesday, May 14, 2024
spot_img

ഏഷ്യൻ പാരാ ഗെയിംസ് 2023 ; ചൈനയിൽ വീണ്ടും നൂറുമേനി കൊയ്ത് ഭാരതം ; മെഡൽ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഹാംഗ്ചൂ: ഏഷ്യൻ ഗെയിംസിന് പിന്നാലെ ഏഷ്യൻ പാരാ ഗെയിംസിലും 100 മെഡൽ നേട്ടവുമായി ഭാരതം. ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റർ ടി-47 ഇനത്തിൽ ദിലീപ് ഗാവിറ്റ് സ്വർണം നേടിയതോടെ 100 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചരിത്രപരമായ നേട്ടം സ്വന്തമാക്കിയ താരങ്ങളെയും പരിശീലകരെയും ടീം സ്റ്റാഫിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇത് സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണ്. മികവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ് നമ്മുടെ കായിക താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ വിജയം എല്ലാവർക്കും പ്രചോദനമാണ്. നമ്മുടെ യുവത്വത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ മഹാവിജയമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, ഇതിന് മുൻപ് 2018-ൽ ജക്കാർത്തയിൽ നടന്ന പാരാ ഗെയിംസിലാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കാൻ സാധിച്ചത്. അന്ന് 15 സ്വർണവും 24 വെള്ളിയും 33 വെങ്കലവുമടക്കം 72 മെഡലുകളാണ് ഇന്ത്യ നേടിയത്.

Related Articles

Latest Articles