ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കൂമൻ. ജീത്തു ജോസെഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇതാദ്യമായിട്ടാണ് ജീത്തു ജോസെഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി അടക്കമുള്ളവര്‍ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ പേരുപോലെ തന്നെ പോസ്റ്ററും.
രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ ആര്‍ കൃഷ്‍ണകുമാറാണ് ‘കൂമന്റെ’ രചയിതാവ്.

