Tuesday, May 21, 2024
spot_img

ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരും! ട്വിറ്റർ ബയോയിൽ ‘ഭാരത്’ ചേർത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ട്വിറ്റർ ബയോയിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ ചേർത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹിമന്ത ബിശ്വ ശർമ്മയുടെ പഴയ ട്വിറ്റർ ബയോ അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇതിനെ മാറ്റി അദ്ദേഹം അസം മുഖ്യമന്ത്രി, ‘ഭാരതം’ എന്ന് ചേർക്കുകയായിരുന്നു. പേരിൽ മാറ്റം വരുത്തിയതിന് പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ഒരു കുറിപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട്.

“ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടു. കൊളോണിയൽ പൈതൃകങ്ങളിൽ നിന്ന് സ്വയം മോചിതരാകാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ പൂർവ്വികർ ഭാരതത്തിനായി പോരാടി, ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരും”

ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ പിന്തുണയുമായി നിരവധി നേതാക്കന്മാരാണ് രംഗത്തെത്തിയത്. ഭാരതം എന്ന പേര് പ്രചോദനം നല്കുന്നതാണെന്നാണ് ട്വീറ്റിന് പിന്നാലെ പ്രതികരണം ലഭിച്ചത്.

Related Articles

Latest Articles