Friday, January 9, 2026

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനെ പരിഹസിച്ച് കോടതി; തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോ?

ദില്ലി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. നിയമസഭയിലെ പ്രശ്നത്തിൽ കയ്യാങ്കളി ആണോ പ്രതിവിധിയെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്കായി വാദിക്കരുതെന്നും, സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് വ്യക്തമാക്കി. കോടതിക്കുള്ളിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും എന്നാൽ ഇവിടെയാരും ഒന്നും അടിച്ചുപൊട്ടിക്കാറില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരിഹസിച്ചു. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, ആറ് ഇടത് നേതാക്കളും സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാർ അഭിഭാഷകനെ പരിഹസിച്ചത്. എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതുതാൽപ്പര്യത്തിനു നിരക്കുന്നതാണോയെന്നും കോടതി ചോദിച്ചു.

അതേസമയം കേസിൽ ” കെ.എം.മാണി അഴിമതിക്കാരനായ മന്ത്രി” എന്ന മുൻ പ്രയോഗം സംസ്ഥാന സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തി. എന്നാൽ തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles