inspection-at-palakkad-sdpi-and-popular-front-offices
ലക്‌നൗ: സംസ്ഥാനങ്ങളിൽ കാവിപ്പടയോട്ടം(Assembly Election 2022). തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടങ്ങളിലും ബിജെപി വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുപിയിൽ ബിജെപിയുടെ ലീഡ് നില 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്.
യുപിയിൽ കോൺഗ്രസും ബിഎസ്പിയും തകർന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവയ്‌ക്കുന്നത്. ഉത്തരാഖണ്ഡിൽ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. എന്നാൽ ഇത്തവണ ഇത് തിരുത്തിക്കുറിക്കുമെന്നാണ് സൂചന.
മണിപ്പൂരിൽ 23 സീറ്റിലും ഗോവയിൽ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പഞ്ചാബിൽ മത്സരിച്ച കോൺഗ്രസ് മന്ത്രിമാരെല്ലാവരും പിന്നിലാണ്. ആകെയുള്ള 117 സീറ്റുകളിലേയും ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 82 സീറ്റിലും എഎപി മുന്നേറുകയാണ്. കോൺഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്. പലമണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടിയായത് അമരീന്ദർ സിംഗിന്റെ അസാന്നിദ്ധ്യമാണെന്നാണ് വിലയിരുത്തൽ. അതോടൊപ്പം മുഖ്യമന്ത്രി ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ദുവും പിന്നിലാണ്.
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…