Sunday, September 27, 2026

ഉത്തരാഖണ്ഡില്‍ ചരിത്രം കുറിച്ച് ബിജെപി; വൻ മുന്നേറ്റം; ഭരണത്തുടർച്ചയിലേക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ചരിത്രം മാറ്റിക്കുറിച്ച് ബിജെപി അധികാര തുടർച്ചയിലേക്ക് നീങ്ങുന്നു. 43 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ 70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു.

അതേസമയം തന്നെ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഖാതിമ നിയമസഭ മണ്ഡലത്തില്‍ പിന്നിട്ടു നില്‍ക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ലാല്‍കോണ്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.

ഡെറാഡൂണ്‍ കാന്റ് മണ്ഡലത്തില്‍ ബിജെപിയുടെ സവിത കപൂര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. എന്നാൽ കോണ്‍ഗ്രസ് 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല. ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 59.51 ശതമാനം പേരാണ് ജനവിധി രേഖപ്പെടുത്തിയത്.

Related Articles

Latest Articles