Tuesday, May 14, 2024
spot_img

‘ഞാന്‍ ഭയപ്പെടുന്നില്ലല്ലെന്ന് രാഹുൽ’: തോറ്റ് നിൽക്കുമ്പോൾ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് ; പരാജയപ്പെട്ടവന്റെ രോധനമെന്ന് ട്രോളി സോഷ്യൽ മീഡിയ

ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. യുപി ഉൾപ്പടെയുള്ള ഇടങ്ങളിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിനു പച്ചതൊടാന്‍ സാധിച്ചില്ല.

മാത്രമല്ല ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ശരിക്കും തൂത്തെറിയപ്പെട്ടു. നാല് മണിക്കൂർ പിന്നിടുമ്പോഴും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും വലിയ പ്രതീക്ഷകളൊന്നും അവശേഷിച്ചിക്കുന്നില്ല.

ഇതുവരെയും കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പ്രതികരണം നടത്തിയില്ലെങ്കിലും. ഇപ്പോൾ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും പരിഹാസത്തിനിടയാക്കിയിരിക്കുന്നത്.

രാഹുലിന്‍റെ പ്രസംഗത്തിലുള്ള വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്‍റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ തോൽവി സമ്മതിച്ചെന്ന നിലയിലാണ് കോൺഗ്രസ് നേതൃത്വം.

Related Articles

Latest Articles