ഏഴ് ജില്ലകളിലായി 5.61 ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിയുടെ കണക്കനുസരിച്ച് നാഗോണ്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തബാധിര്‍. നിലവില്‍ 956 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 47,137.12 ഹെക്ടര്‍ കൃഷിസ്ഥലങ്ങള്‍ പ്രളയത്തില്‍ നശിച്ചതായി അസമിലെ ദുരന്ത നിവാണ അതോറിറ്റി പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ആറ് ജില്ലകളിലായി 66,836 ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ റോഡുകളും പാലങ്ങളും ട്രെയിന്‍ ഗതാഗതവും തകരാറിലായിട്ടുണ്ട്. പ്രളയത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്.

