Saturday, April 27, 2024
spot_img

ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

ദില്ലി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ ദര്യഗഞ്ച് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 40 കാരിയായ ഭാര്യയും കാമുകനും കൂട്ടുകാരനുമാണ് അറസ്റ്റിലായത്.

ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, ശുഐബ്,വിനിത് ഗോസ്വാമി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സീബയുടെ ഭര്‍ത്താവ് മൊയ്‌നുദ്ദീന്‍ ഖുറേഷിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം പോകാനായിരുന്നു യുവതിയുടെ തീരുമാനം.

മെയ് 17ന് രാത്രി 10 മണിയോടെ ഖല്‍സ സ്‌കൂളിന്റെ മൂന്നാം നമ്പർ ഗേറ്റിന് പുറത്ത് മൂത്രമൊഴിക്കുന്നതിനിടെ ദര്യഗഞ്ചില്‍ വെച്ച്‌ 47കാരനായ ഖുറേഷി വെടിയേറ്റ് മരിച്ചുവെന്നാണ് കേസ്.

Related Articles

Latest Articles