Sunday, June 2, 2024
spot_img

ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ഒരു മണിക്ക് വീട്ടിലെ കിടപ്പു മുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചാണ് സജീവ് കുമാര്‍ സ്മിതയെ കൊലപ്പെടുത്തിയത്.

വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തേയും ഇയാള്‍ സ്മിതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സജീവിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും

Related Articles

Latest Articles