Saturday, May 18, 2024
spot_img

ടെലികോം ഭീമന്‍ ഹുവായിയെ നിരോധിക്കാനാെരുങ്ങി ട്രംപ്

വാഷിങ്ടണ്‍: ആഗോള ടെലികോം ഭീമനായ ഹുവായിയെ അമേരിക്കയില്‍ നിരോധിക്കാന്‍ നീക്കം. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

ഉത്തരവില്‍ ഒരു കമ്പനിയുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ചൈനയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തിലുള്ള ഈ നടപടി ഹുവായി, സെഡ് ടി ഇ അടക്കമുള്ള ചൈനീസ് കമ്പനികളെ ലക്ഷ്യംവച്ചുള്ളതാണെന്നാണ് വിവരം.

ചൈനീസ് കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്‍ തങ്ങളെ നിരീക്ഷിക്കാനുള്ള ചാര ഉപകാരണങ്ങളാക്കുന്നതായാണ് അമേരിക്കയുടെ ആശങ്ക. ചൈന വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായും ആരോപണമുണ്ട്. അമേരിക്ക അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

Related Articles

Latest Articles