Sunday, May 19, 2024
spot_img

അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി രാജ്‌നാഥ് സിംഗ്

ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ‘അടൽ ടണൽ, സന്ദർശിച്ചു. രാജ്‌നാഥ് സിംഗ് അടൽ ടണൽ സന്ദർശിക്കുകയും നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 10 ന് ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ ഈ തുരങ്കം മനാലിക്കും ലേയ്ക്കും ഇടയിലുള്ള റോഡ് ദൂരം 46 കിലോമീറ്ററും, സമയം 4 മുതൽ 5 മണിക്കൂറും കുറയ്ക്കും.


ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ മനാലിയിൽ രാജ്‌നാഥ് സിങ്ങിനെ സ്വീകരിച്ചു. ഇന്ന് റോഹ്താങ്ങിൽ അടൽ ടണൽ സന്ദർശിച്ച് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനു പുറമേ, പ്രതിരോധമന്ത്രി തന്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ ഡിആർഡിഒയുടെ സ്നോ, അവലാഞ്ച് സ്റ്റഡി സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു.

Related Articles

Latest Articles