Friday, May 3, 2024
spot_img

നൈജീരിയയിൽ ഭീകരാക്രമണം; 50 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാം

റാൻ: നൈജീരിയയിലെ വടക്കുകിഴക്കൻ പട്ടണമായ റാനിൽ ഇസ്ലാമിക ഭീകരാക്രമണം. പട്ടണത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാമറൂൺ അതിർത്തിയോട് ചേർന്നുകിടക്കുന്ന റാൻ പട്ടണവും ബോർണ്ണോ സംസ്ഥാനവും 2009 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ നേതൃത്വത്തിലുള്ള കലാപത്തിന്റെ കേന്ദ്രമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്. ഏകദേശം 350,000 ആളുകൾ ആക്രമണങ്ങളിലും തുടർന്നുള്ള പ്രതിസന്ധികളിലും മരിച്ചു, ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബോക്കോ ഹറാം ഏറ്റെടുത്തു.

പ്രദേശത്തെ കൃഷി ഭൂമിയിൽ പണിയെടുക്കുകയായിരുന്ന സാധാരണ കർഷകരെയും ഗ്രാമവാസികളെയുമാണ് ഭീകരർ ലക്ഷ്യമിട്ടത്. തോക്കുകളും വാളുകളുമായി മോട്ടോർ ബൈക്കിലെത്തിയ ഭീകരർ ഗ്രാമീണരെ ബന്ദികളാക്കുകയും പിന്നീട് കൊന്നുകളയുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. നിരവധിപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്,

Related Articles

Latest Articles