Nigeria Terror Attack
റാൻ: നൈജീരിയയിലെ വടക്കുകിഴക്കൻ പട്ടണമായ റാനിൽ ഇസ്ലാമിക ഭീകരാക്രമണം. പട്ടണത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാമറൂൺ അതിർത്തിയോട് ചേർന്നുകിടക്കുന്ന റാൻ പട്ടണവും ബോർണ്ണോ സംസ്ഥാനവും 2009 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ നേതൃത്വത്തിലുള്ള കലാപത്തിന്റെ കേന്ദ്രമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്. ഏകദേശം 350,000 ആളുകൾ ആക്രമണങ്ങളിലും തുടർന്നുള്ള പ്രതിസന്ധികളിലും മരിച്ചു, ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബോക്കോ ഹറാം ഏറ്റെടുത്തു.
പ്രദേശത്തെ കൃഷി ഭൂമിയിൽ പണിയെടുക്കുകയായിരുന്ന സാധാരണ കർഷകരെയും ഗ്രാമവാസികളെയുമാണ് ഭീകരർ ലക്ഷ്യമിട്ടത്. തോക്കുകളും വാളുകളുമായി മോട്ടോർ ബൈക്കിലെത്തിയ ഭീകരർ ഗ്രാമീണരെ ബന്ദികളാക്കുകയും പിന്നീട് കൊന്നുകളയുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. നിരവധിപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്,
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…