Friday, April 26, 2024
spot_img

എടിഎം തട്ടിപ്പ്; പ്ര​തി​ക​ള്‍ പോലീസ് പിടിയില്‍

കൊ​ച്ചി: എ​ടി​എ​മ്മി​ല്‍​നിന്നു പ​ണം തട്ടിയ കേസിൽ രണ്ട്‌ പേർ പോലീസ് പിടിയിൽ. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​കളായ ആ​സി​ഫ് അ​ലി(26), സാ​ദി​ഖ് ഖാ​ന്‍(30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
എ​ടി​എ​മ്മി​ല്‍​നിന്നു പ​ണം എ​ടു​ത്ത ശേ​ഷം പ​വ​ര്‍ ഓ​ഫ് ചെ​യ്താ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

പണം കൈയില്‍ വരുന്ന ഉടനെ പവര്‍ ഓഫ് ചെയ്യുന്നതായിരുന്നു രീതി. ഇതോടെ, അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം ന​ഷ്ട​പ്പെടു​മെ​ങ്കി​ലും എ​ടി​എ​മ്മി​ലെ സോ​ഫ് വെ​യ​റി​ല്‍ പ​ണം ന​ഷ്ട​മാ​യ​താ​യി കാ​ണി​ക്കില്ല. ഈ വിദ്യ മനസ്സിലാക്കിയ പ്രതികൾ വീണ്ടും ഇത് തുടരുകയായിരുന്നു.

ഈ രീതിയിൽ ഇവർ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. പോ​ണേ​ക്ക​ര​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍​നി​ന്ന് പ​ണം ക​വ​ര്‍​ന്നെ​ന്നു കാ​ണി​ച്ചു ബാ​ങ്ക് മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Latest Articles