Sunday, April 28, 2024
spot_img

കോവിഡ് തീവ്ര വ്യാപനം: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ദില്ലി: രാജ്യത്ത് കോവിഡ് (Covid) വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. എന്നാല്‍ പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തെ ബാധിക്കുന്നതല്ല. ഡിജിസിഎ ( ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുവദിച്ചിട്ടുള്ള പ്രത്യേക സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാകില്ല. എയര്‍ബബിള്‍ മാനദണ്ഡം പാലിച്ചുള്ള സര്‍വീസുകളും തുടരും.

രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനമെടുത്തിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യപാനത്തെതുടർന്നു തീരുമാനം മാറ്റുകയായിരുന്നു.

Related Articles

Latest Articles