കൊൽക്കത്ത: മയക്കുമരുന്ന് കുത്തിവെച്ച ശേഷം രോഗിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത പോലീസ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഈ സംഭവമുണ്ടായത്.
പ്രധാന പ്രതിയായ ഡോക്ടറെ ചികിത്സയ്ക്കായി സന്ദർശിച്ച യുവതിയോട്, കുത്തിവെപ്പ് എടുക്കാൻ നിർബന്ധിക്കുകയും തുടർന്ന് അവളെ ബോധരഹിതയാക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ തന്നെ ബലാത്സംഗത്തിനിരയാക്കിയതായി അവൾ തിരിച്ചറിഞ്ഞു. കൂടാതെ, ഡോക്ടർ അവളുടെ സ്വകാര്യ ചിത്രങ്ങൾ എടുത്തതായും, പിന്നീട് ഇവ ഉപയോഗിച്ച് ഭീഷണിപെടുത്തിയതായും യുവതി പരാതിയിൽ ആരോപിച്ചു.
ഡോക്ടർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തുകയും യുവതിയോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി. ഹസ്നാബാദിൽ ഒരു വീട്ടിൽ യുവതി തനിചാണ് താമസിക്കുന്നത് എന്നും ഭർത്താവ് വിദേശത്തുമാണ് , സംഭവത്തെകുറിച്ച് യുവതി ഭർത്താവിനോട് വിവരിക്കുകയും പിന്നീട് ഭർത്താവിന്റെ പിന്തുണയോടെ പോലീസിൽ പരാതി നൽക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഡോക്ടർ ഭീഷണിപ്പെടുത്തിയതിനെ ചെയ്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് ഭർത്താവ് പറഞ്ഞു . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് രജിസ്റ്റർ ചെയ്ത് ഡോക്ടറെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

