Monday, December 22, 2025

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച പ്രതി പിടിയില്‍

ചാവക്കാട്: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച പ്രതി പിടിയില്‍. അന്യസംസ്ഥാന തൊഴിലാളിയായ ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷെക്കീറിനെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ. കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷെക്കീറും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയി. രണ്ടാം പ്രതിയായ ഷെക്കീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles