Saturday, May 4, 2024
spot_img

ജമ്മുകാശ്മീരില്‍ 370-ാം അനുച്ഛേദം റദ്ദാക്കിയശേഷം വധിച്ചത് 439 ഭീകരരെ; തീവ്രവാദ ആക്രമണവും കുറഞ്ഞു; കണക്കുകൾ വ്യക്തമാക്കി ആഭ്യന്തര സഹമന്ത്രി

ദില്ലി: ആര്‍ട്ടിക്കിള്‍ 370 (Article 370) റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് 541 ഭീകരാക്രമണ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം 2019 ഓഗസ്റ്റ് അഞ്ച് മുതല്‍ 2022 ജനുവരി 26 വരെ ജമ്മു കശ്മീരില്‍ 541 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 439 ഭീകരരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 109 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തുവെന്നും മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി പറയുന്നു. രാജ്യസഭയില്‍ നീരജ് ഡാങ്കി എംപി ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് ആഭ്യന്തര സഹമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. ഭീകരരാക്രമണങ്ങളിൽ പൊതുമുതലുകൾ കാര്യമായി നശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാൽ 5.3 കോടിയുടെ സ്വകാര്യ സ്വത്തുക്കൾ നശിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Latest Articles