Monday, May 20, 2024
spot_img

അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്ന്‌ അയല്‍വാസിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടുവിനാല്‍ പുത്തന്‍പുരയില്‍ സോമനാണ് അറസ്റ്റിലായത്.

അയല്‍വാസിയായ വിളയില്‍ പടീറ്റതില്‍ പ്രകാശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതാണ് കേസ്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കഴുത്തിനു പരിക്കേറ്റ പ്രകാശിനെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നം എസ്.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

Related Articles

Latest Articles