Monday, June 17, 2024
spot_img

കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം;ഉപകരണങ്ങൾ തല്ലി തകർത്തു,വൻ നാശ നഷ്ടം,പ്രതികളിൽ ഒരാൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം. ആക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും വിപണനത്തിനായി സൂക്ഷിച്ച കശുവണ്ടി നശിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. അക്രമത്തിന് പിന്നിൽ പ്രദേശത്തെ ഗുണ്ടകളാണെന്നും കമ്പനി ഉടമ പറഞ്ഞു.കൊല്ലം തഴുത്തലയിൽ പ്രവർത്തിക്കുന്ന എസ് എൻ കശുവണ്ടി ഫാക്ടറിക്ക് നേരെയാണ് അക്രമം ഉണ്ടായത്.

ജീപ്പിലെത്തിയ അക്രമി സംഘം കമ്പനിയുടെ ഓഫീസും, സി സി ടി വി ക്യാമറകളും തകർത്തു. വിപണത്തിനായി സൂക്ഷിച്ചിരുന്ന കശുവണ്ടി പരിപ്പും നശിപ്പിച്ചു. പ്രദേശത്തെ ചില ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് ഫാക്ടറി ഉടമ ഷാ സലീം പറഞ്ഞു. ഫാക്ടറിയിലെത്തുന്ന വാഹനങ്ങൾ തടഞ്ഞിടുന്നതായും, പണപ്പിരിവ് നടത്തുന്നതായും ഫാക്ടറി ഉടമ പറഞ്ഞു.അക്രമികൾ നിരന്തരം ഫാക്ടറിയിലെത്തി സംഘർഷം സൃഷ്ടിക്കുന്നതായി തൊഴിലാളികളും പറഞ്ഞു. ആക്രമികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles