Kerala

കോട്ടയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ആക്രമണം;ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം കോരുത്തോട്ടിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്.സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം തേടിയതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയത്.

ഫയർഫോഴ്സ് സംഘം പന്നിയെ കരക്ക് എടുക്കുന്നതിനിടെ ആയിരുന്നു ഇത് ആക്രമിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിൻസ് രാജനാണ് പരിക്കേറ്റത്. ബി രാഹുൽ, കെ എസ് ഷാരോൺ എന്നിവർക്കും നിസ്സാരമായി പരിക്കേറ്റു. പന്നിയെ നെറ്റിനുള്ളിലാക്കി കരക്ക്‌ കയറ്റുന്നതിനിടെ പുറത്തേക്ക് ചാടുകയും വിൻസ്‌രാജിന്‍റെ കാലിന്‍റെ മടക്കുഭാഗത്തു തേറ്റ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇയാളെ പിന്നീട് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

anaswara baburaj

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

5 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

5 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

5 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

5 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

6 hours ago