Sunday, June 16, 2024
spot_img

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ അത്തപൂക്കളം; ഒരുക്കിയിരിക്കുന്നത് 60 അടി വ്യാസത്തിൽ 1500 കിലോ പൂക്കൾക്കൊണ്ട്

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ അത്ത പൂക്കളം ഒരുക്കി. 60 അടി വ്യാസത്തിൽ 1500 കിലോ പൂക്കൾക്കൊണ്ടാണ് പൂക്കളം ഒരുക്കിയത്. കഴിഞ്ഞ15 വർഷമായി തേക്കിൻകാട് സായാഹ്ന സൗഹൃദക്കൂട്ടായ്മയാണ് പൂക്കളം ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും വടക്കുന്നാഥ ക്ഷേത്രത്തിൽ മനോഹരമായ അത്തപൂക്കളം ഒരുക്കുന്നത് തേക്കിൻകാട് സായാഹ്ന സൗഹൃദക്കൂട്ടായ്മ തന്നെയാണ്

തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ , ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ.

Related Articles

Latest Articles