Sunday, June 16, 2024
spot_img

മധു വധക്കേസ്: നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി, കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നെന്ന് പ്രതി

അട്ടപ്പാടി: മധുവധ കേസില്‍ നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കി. പത്തൊന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. ആദ്യം മൊഴി മാറ്റിപ്പറഞ്ഞത് പ്രതികളെ ഭയന്നാണെന്ന് സാക്ഷി കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പോലീസിന് നല്‍കിയ മൊഴി ശരിയായിരുന്നെന്നും കക്കി പറഞ്ഞു.

ആകെ 26 സാക്ഷികളാണ് മധുകേസില്‍ കൂറുമാറിയത്. 18ഉം 19ഉം സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കക്കിയെ വീണ്ടും വിസ്തരിച്ചത്. ജൂണില്‍ ആണ് കക്കിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. പ്രതികളെ ഭയന്നാണ് കൂറുമാറിയതെന്നും കക്കി പറഞ്ഞു.

വനത്തിനുള്ളില്‍ നിന്ന് പ്രതികള്‍ മധുവിനെ കൂട്ടിക്കൊണ്ടുവരുന്നത് കണ്ടെന്നായിരുന്നു കക്കിയുടെ ആദ്യമൊഴി. പിന്നീട് കോടതിയില്‍ വിചാരണ നടക്കുന്ന വേളയില്‍ മൊഴിമാറ്റി. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി പറഞ്ഞു.

Related Articles

Latest Articles