ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ. വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചത്. ഹെലിബറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിൻറെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. രാവിലെ എഴരയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.
ഇതിനു ശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ പെട്ടന്ന് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ആശുപത്രിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ സ്ക്കൂളിൽ സഹപാഠികളിൽ ചിലരുമായി സംഘർഷമുണ്ടായിരുന്നു.
ഇതേ തുടർന്ന രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വരാൻ നിർദ്ദേശിച്ചിരുന്നു. സ്റ്റെഫിൻറെ അമ്മ നാളെ സ്ക്കൂളിലെത്താമെന്ന് ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.

