Monday, December 15, 2025

അട്ടപ്പാടി ദളിത് കൊലക്കേസ്;സാക്ഷികളുടെ വിസ്താരം പൂർത്തിയായി;വിധിയിൽ ശുഭപ്രതീക്ഷ വച്ച് പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്:അട്ടപ്പാടി ദളിത് കൊലക്കേസ് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളിൽ 24 പേരാണ് കൂറുമാറിയത്.4 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ ലിസ്റ്റാണ് നൽകിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മുൻ മജിസ്ട്രേറ്റ്, മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് പുതുതായി നൽകിയ അട്ടപ്പാടി തഹസിൽദാർ, പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഇടയാക്കിയ ഫോൺകോളുകൾ വിളിക്കാൻ ഉപയോഗിച്ച മൂന്ന് ഫോൺ കമ്പനികളുടെ നോഡൽ ഓഫിസർമാർ എന്നിവരെയാണ് പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.സാക്ഷി വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ ഇനി പ്രതികളെ ചോദ്യം ചെയ്യൽ ആരംഭിക്കും. പ്രതിഭാഗത്തിന് പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാനുണ്ടെങ്കിൽ അവസരം നൽകും. തുടർന്നാണ് ക്രോസ് വിസ്താരം നടക്കുക. ഏപ്രിലിലോടെ വിധിപറയാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രോസിക്യൂഷന് ശുഭ പ്രതീക്ഷയാണുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.

Related Articles

Latest Articles